യുപി സ്‌കൂൾ ടീച്ചർ; പിഎസ്‍സി അഭിമുഖത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ യുപി സ്‌കൂൾ ടീച്ചർ തസ്തികയുടെ (കാറ്റഗറി നമ്പർ: 707/2023) അഭിമുഖത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ജൂലൈ 22ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ മാറ്റിയ അഭിമുഖത്തിന്റെ തീയതിയാണ് പ്രഖ്യാപിച്ചത്.

ജൂലൈ 30, 31, ആഗസ്ത് ഒന്ന് തീയതികളിൽ കോഴിക്കോട് മേഖല, ജില്ലാ ആഫീസുകളിൽ വച്ചും, എറണാകുളം മേഖല, ജില്ലാ ആഫീസുകളിൽ വച്ച് നടത്തേണ്ടിയിരുന്ന അഭിമുഖം ജൂലൈ 31, ആഗസ്ത് ഒന്ന് തീയതികളിൽ ആലപ്പുഴ ജില്ലാ ആഫീസിൽ വച്ചും തിരുവനന്തപുരം ആസ്ഥാന ആഫീസിൽ വച്ച് നടത്തേണ്ടിയിരുന്ന അഭിമുഖം ആഗസ്ത് രണ്ടിന് ആസ്ഥാന ആഫീസിൽ വച്ചും നടത്തുന്നതാണ്. പുതുക്കിയ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍