പടനിലത്ത് ബസ്സും, കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊടുവള്ളി: താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ വാഹനാപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന വധുവിനടക്കം പത്ത് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.വാഹനാപകടത്തെ തുടർന്ന് കുറച്ചു സമയം താഴെ വയനാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . കുന്ദമംഗലം എസ് എച് ഒ കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍