പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്
പേരാമ്പ്ര :ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരൻ ആണ് പരിക്കേറ്റത് .പേരാമ്പ്ര സ്റ്റീല്‍ ഇന്ത്യക്ക് സമീപം ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.
പേരാമ്പ്ര നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന എസ്റ്റീം ബസും പേരാമ്പ്രക് വരികയായിരുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു വീണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കായണ്ണ സ്വദേശി കരുവോത്ത് കണ്ടി വിജയന് ആണ് (62)പരിക്കേറ്റത്.
കൈക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍