ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
താമരശ്ശേരി: ജി.വി.എച്ച്.എസ്. താമരശ്ശേരിയിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവി സോമൻ കടലൂർ നിർവ്വഹിച്ചു.സ്പന്ദനം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളുട പ്രവർത്തനമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുട്ടികളുടെ കലാപരിപാടികളോടൊപ്പം മലയാളവേദി തയ്യാറാക്കിയ ദലമർമ്മരം, ദർപ്പണം തുടങ്ങിയ കൈയ്യെഴുത്ത് മാസികകളുടെ പ്രകാശനവും നടന്നു.ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് അബ്ദുൾ റസാഖ് മലോറം സ്വാഗതവും, മിനി വില്യം നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ
ഷീബ പി, അബ്ദുൾ നാസിർ എൻ കെ , ആശ നായർ,രഹ്ന പി.ടി എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍