വാഹന പരിശോധനയ്ക്കിടെ കൊക്കയിലേക്ക് ചാടിയ പ്രതിയെ പിടികൂടി


താമരശ്ശേരി:മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30)ആണ് പോലീസ് പിടിയിലായത് .ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.

ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വാഹനപരിശോധനയ്ക്കിടെ വൈത്തിരി പോലീസ് കൈ കാണിച്ച് നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു.

രാവിലെ കാട്ടിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് പിടിയിലായത് എന്നാണ് വിവരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍