പിഎസ്‍സി: തദ്ദേശ സെക്രട്ടറി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ (ഇആർഎ) വകുപ്പിലെ സെക്രട്ടറി തസ്തികയുടെ (571/2023) റാങ്ക് പട്ടിക പിഎസ്‍സി പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക പിഎസ്‍സി വെബ്സൈറ്റിൽ.
പിഎസ്‍സി അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (കന്നഡ മാധ്യമം) ( 478/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആഗസ്ത് 6, 7, 8, 12, 13, 14 തീയതികളിൽ പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ( 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം 6, 7, 8, 12, 13, 14, 20, 21, 22, 26, 27, 29 തീയതികളിൽ പിഎസ്‍സി എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലാ ഓഫീസുകളിലും നടത്തും.
കേരള കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) ( 32/2024) തസ്തികയിലേക്ക് 6, 7, 8, 12, 13, 14, 20, 21, 22 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546440.
പ്രമാണപരിശോധന
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ( 70/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 4 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.ഫോൺ: 0471 2546440.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍