പദ്ധതികളുടെ കരാർ വാഗ്ദാനം ചെയ്ത് 25 കോടി തട്ടി;മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസ് പിടിയിൽ

മലപ്പുറം:സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകി മുസ്‍ലിം ലീഗ് അംഗം 25 കോടി രൂപ തട്ടി എന്ന പരാതിയിലാണ് നടപടി. പണം നഷ്ടപ്പെട്ടവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്‍ലിം ലീഗിന്‍റെ പ്രാഥമിക അംഗത്തില്‍ നിന്ന് ഹാരിസിനെ പുറത്താക്കിയിരുന്നു. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ഹാരിസ് യൂത്ത് ലീഗിന്‍റെ ജില്ലാ ജോയിന്‍റ് സെക്രട്ടറി കൂടിയായിരുന്നു. വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് ഹാരിസ് മുംബൈയില്‍ വെച്ച് പൊലീസ് പിടിയിലാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍