കാർ ബസ്സിൽ ഉരസി; വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു, 6 പേർക്ക് പരുക്ക്. താലൂക്ക് ആശുപത്രിയിലും കൂട്ടത്തല്ല്

താമരശ്ശേരി: കോഴിക്കോട് - താമരശ്ശേരി റൂട്ടിൽ ഓടുന്ന അമാൻ സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസ്സും, കാറും തമ്മിൽ കുന്ദമംഗലം IIM ന് സമീപം ഉരസി ബസ്സ് മുന്നോട്ട് എടുത്തപ്പോൾ കാറിൻ്റെ ഒരു ഭാഗം പൊളിഞിരുന്നു, അപകടം നടന്നത് ഗതാഗത കുരുക്കുള്ള ഭാഗത്ത് ആയതിനാൽ   വാഹനങ്ങൾ മാറ്റിയിടാൻ ട്രാഫിക് പോലീസ് ഇരുകൂട്ടരോടും നിർദ്ദേശിച്ചു.

 എന്നാൽ മുന്നോട്ട് മാറ്റിയിടാതെ ബസ്സ് സ്ഥലത്തു നിന്നും  എടുത്ത് പോയി എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരും  അവരുടെ സുഹൃത്തുക്കളും താമരശ്ശേരി കാരാടിയിൽ വെച്ച് ബസ്സ് തടഞ്ഞു.

അതേ സമയം ബസ്സ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അവരുടെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ വെച്ച് ഇരുകൂട്ടരും പരസ്പരം വാക്കേറ്റവും, കയ്യാം കളയും നടന്നു, സംഭവത്തിൽ പരുക്കേറ്റു എന്നാരോപിച്ച്    കാർ യാത്രികരായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശികളായ ഉനൈസ, ഫാത്തിമ എന്നിവരും,ബസ്സ് ജീവനക്കാരായ ലക്കിടി സ്വദേശി ചൊവ്വയിൽ പ്രശോഭ്, താമരശ്ശേരി സ്വദേശി അസ്സൻ മുഹമ്മദ്, പുവ്വാട്ടുപറമ്പ് സ്വദേശി  ഷമ്മാസ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വിവരമറിഞ്ഞ് ഇരു വിഭാഗത്തിൽ പ്പെട്ട ആളുകളുടേയും സുഹൃത്തുക്കളും, ബന്ധുക്കളും താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി.
 ഇവർ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ കാർ യാത്രികരുടെ ബന്ധുവായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശി  അനീഷിനെ ബസ് ജീവനക്കാരുടെ സുഹൃത്തുക്കൾ ആയുധമുപയോഗിച്ച് മർദ്ദിച്ചതിൽ മുഖത്തും, ശരീരത്തിൻ്റെ പുറത്തും, വയറിലും പരുക്കേറ്റു.താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് രംഗം   ശാന്തമാക്കിയത്.

കാറിൽ  ഇടിച്ചതിന് കാർ ഉടമ കുന്ദമംഗലം പോലീസിലും, മർദ്ദനത്തിൽ പരുക്കേറ്റതിന് ഇരുകൂട്ടരും താമരശ്ശേരി പോലീസിലും പരാതി നൽകി.

സംഭത്തിൻ്റെ ബസ്സിലെ CC tv ദൃശ്യങ്ങളും, വീഡിയോകളും പോലീസ് ശേഖരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍