സ്വാതന്ത്ര്യദിനാഘോഷം

 

കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐയുഎം LP സ്ക്കൂളിൽ  രാജ്യത്തിൻ്റെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  ചീഫ് പ്രമോട്ടറും കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ എ കെ അബൂബക്കർ കുട്ടി ദേശീയ പതാക ഉയർത്തി.  ഫ്ലാഗ് സല്യൂട്ടിനു ശേഷം നടന്ന സ്വാതന്ത്ര്യ ദിന സംഗമം മുൻ HM അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് രാജ്യസ്നേഹികൾ ജീവത്യാഗം ചെയ്തു നേടിയെടുത്ത സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. മഹാത്മജിയെയും നെഹ്റുവിനെയും ആസാദിനെയും സുഭാഷ് ചന്ദ്രബോസിനെയുമൊക്കെ കുട്ടികൾ നെഞ്ചേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. എംപിടിഎ പ്രസിഡണ്ട് സജ്ന നിസാർ, SSG വൈസ് ചെയർമാൻ സലാം കന്നൂട്ടിപ്പാറ, CRC കോർഡിനേറ്റർ റാലിസ രാജു,വിങ്ങ്സ് പ്രിൻസിപ്പാൾ പി. സജീന,കെ സി ശിഹാബ്, ദിൻഷ ദിനേശ്,ടി. ഷബീജ് മുതലായവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപിക കെ.പി. ജസീന ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.പി. തസലീന നന്ദിയും പറഞ്ഞു.
   സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ വിജയികളായ മുനവ്വറ , മുംതാസ് , നസീല എന്നിവർക്കും , വിദ്യാരംഗം കലാ സാഹിത്യ വേദി അറിവരങ്ങ് ക്വിസ് മത്സരത്തിൽ താമരശേരി സബ്ജില്ലാ തലത്തിൽ ചാമ്പ്യൻപട്ടം ചൂടിയ പാർവണേന്ദു, കൂടാതെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെയും വിങ്സിലെയും കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ ജനശ്രദ്ധയാകർഷിച്ചു.
പരിപാടികൾക്ക് ഫൈസ് ഹമദാനി, ഷാഹിന കേയക്കണ്ടി, കെ എം മിൻഹാജ്, പി.ബി പ്രബിത, നീതു പീറ്റർ, റൂബി എം എ , അനുശ്രീ പി.പി, കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍