കാറിന്റെ നമ്പർ പ്ലേറ്റുകൾ‌ മറച്ച് ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിച്ചുകൊണ്ട് വിവാഹ സംഘം യാത്ര ചെയ്ത സംഭവം; നാദാപുരത്ത് നാല് പേർ അറസ്റ്റിൽ


നാദാപുരം: നാദാപുരത്ത് കാറിന്റെ നമ്പർ പ്ലേറ്റുകൾ‌ മറച്ച് ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിച്ചുകൊണ്ട് വിവാഹ സംഘം യാത്ര ചെയ്ത സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. എളയടം സ്വദേശി വാവുള്ളോട്ട് നൗഷിക്(46), കടമേരി സ്വദേശികളായ എടക്കോട്ടുമീത്തൽ മുഹമ്മദ് റഫ്നാസ്(21), രയരോത്ത് പൊയിൽ ആർപി നിജാസ്(33), ആർ.പി.ഹാഷിം (32) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വിവാഹാഘോഷത്തിന്റെ ഭാ​ഗമായി കെഎൽ18 എഎഫ് 7170, കെഎൽ18 എജി 4401, കെഎൽ18 എബി 1004, ഡിഎൽ‌ 6സിക്യു 1513 എന്നീ കാറുകൾ നമ്പർ പ്രദർശിപ്പിക്കാതെ ജസ്റ്റ് മാരീഡ് സ്റ്റിക്കർ പതിപ്പിച്ച് അപകടകരമാം വിധം ഓടിക്കുകയായിരുന്നു. എളയടത്ത് നിന്ന് കുനിങ്ങാട് പുറമേരി റോഡ് വഴി കക്കംവെള്ളിയിലേക്കാണ് വിവാഹ സംഘം കാറിന്റെ നമ്പർ പ്ലേറ്റുകൾ‌ മറച്ചുവച്ച് യാത്ര ചെയ്തത്. പുറമേരിയിൽ വച്ച് നാട്ടുകാർ കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍