കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് യാഥാർത്ഥ്യമായി
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം . തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ. . ലിന്റോ ജോസഫ് നിർവഹിച്ചു. ടൂറിസം കേന്ദ്രമായ കക്കാടംപൊയിലിൽ മുഴുവൻ സമയവും പോലീസ് സാന്നിധ്യമില്ലാത്തതിനാൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിൽ ജനങളുടെ നിരന്തരമായ അഭ്യർത്ഥന പരിഗണിച്ചു കക്കാടംപൊയിൽ ലെ ഒഴിഞ്ഞു കിടന്ന കെട്ടിടം പുതിയ കെട്ടിടം പണിയുന്നത് വരെ ഉപയോഗിക്കാൻ ഉള്ള അനുമതി ഭരണസമിതി നൽകിയപ്പോൾ ആണ് ഇത് ആരംഭികാനായത്, താമരശ്ശേരി DYSP ശ്രീ. സുഷീർ കെ. അധ്യക്ഷനായി. വടകര റൂറൽ SP ശ്രീ ബൈജു കെ. ഇ. IPS മുഖ്യാതിഥിയായി. ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, വാർഡ് മെമ്പർ സീന ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തിരുവമ്പാടി സി.ഐ പ്രജീഷ് കെ. സ്വാഗതവും പ്രിൻസിപ്പൽ എസ്.ഐ രമ്യ ഇ. കെ. നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍