നസ്രത്ത് എൽ പി ,യു പി സ്കൂളുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കട്ടിപ്പാറ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നസ്രത്ത് എൽ പി ,യു പി സ്കൂളുകൾ.  സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി പതാക ഉയർത്തി.  ശേഷം   യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ  ബ്ലെസ്സിയുടെ സ്വാഗതത്തോടെ ആരംഭിച്ച  പ്രത്യേക യോഗത്തിൽ ഫാ. മിൽട്ടൻ മുളങ്ങശ്ശേരി അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ്  പ്രേംജി ജെയിംസ് സ്വാതന്ത്ര്യ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അഷ്റഫ് പൂലോട്,എൽ പി സ്കൂൾ പിടിഎ പ്രസിഡൻറ്  ഷാഹിം ഹാജി ,യുപി സ്കൂൾ പിടിഎ പ്രസിഡൻറ്  ഷാനിഷ് ഹോളി ഫാമിലി പള്ളി കമ്മിറ്റി അംഗങ്ങളായ ശ്രീ ജോഷി മണിമല,  ചാണ്ടി ചുമടുതാങ്ങിക്കൽ, ജോർജ് വായ്പ്പുകാട്ടിൽ തുടങ്ങിയവർ ഈ ദിനത്തിൻ്റെ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് എൽ പി ,യു പി സ്കൂളുകളിലെ കുട്ടികളുടെ വിപുലമായ പരിപാടികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മാറ്റ് കൂട്ടി. എൽ പി സ്കൂൾ പ്രധാനാധ്യാപിക  ചിപ്പി രാജിന്റെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.അധ്യാപകരായ  തോമസ് കെ യൂ, ഷിബു കെ ജി, അരുൺ ജോർജ്, ബിന്ദു കെ എസ്‌, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എൽപി യുപി സ്കൂളുകളിലെ പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ എല്ലാവർക്കും പായസ വിതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍