മരിച്ച നിലയിൽ കണ്ടെത്തി

കട്ടിപ്പാറ :ചമൽ കാരപ്പറ്റ -കളത്തൊടുക നടപ്പാതക്ക് എതിർവശത്തെ താമസക്കാരനായ വലിയനംകണ്ടത്തിൽ വി എം ബെന്നി (57) വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ 4-ാം വാർഡ് മെമ്പർ അനിൽ ജോർജിനെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിക്കുകയും പോലീസ് പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ ഡോർ തുറന്ന് വീടിനകത്ത് പ്രവേശിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മ്യതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍