പേരാമ്പ്രയിൽ വയോധിക മരിച്ച സംഭവം കൊലപാതക; മകൻ അറസ്റ്റിൽ
കോഴിക്കോട്: കൂത്താളിയിൽ വയോധികയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. തൈപ്പറമ്പിൽ പത്മാവതി അമ്മയുടെ മരണത്തിലാണ് മകൻ ലിനീഷിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് പത്മാവതിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കാൽമുട്ടുകൊണ്ട് മകൻ തലയ്ക്കിടിക്കുകയായിരുന്നു.
ഇതിൽ പത്മാവതിയുടെ വാരിയെല്ലുകൾ പൊട്ടിയതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പത്മാവതിയുടെ മരണം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍