സ്വാതന്ത്ര്യ ദിനാഘോഷവും JRC യൂണിറ്റ് ഉദ്ഘാടനവും
താമരശ്ശേരി: രാജ്യത്തിൻ്റെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷം പള്ളിപ്പുറം(ചാലക്കര) ജി എം യു പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ പിടിഎ പ്രസിഡൻ്റ് ഫസൽ എ എം എന്നിവർ ആശംസകളർപ്പിച്ചു.സ്കൂളിലെ JRC യൂണിറ്റിൻ്റെ ഉദ്ഘാടനം അംഗങ്ങൾക്ക് സ്കാർഫ് അണിയിച്ച് ഹെഡ്മിസ്ട്രസ് നിർവ്വഹിച്ചു.സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ഫ്രീഡം ക്വിസിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.JRC അംഗങ്ങളുട പരേഡും വിദ്യാർഥികളുടെ സുംബ ഡാൻസും ഏറെ ആകർഷണീയമായിരുന്നു.പായസ വിതരണവും നടത്തി.പിടിഎ വൈസ് പ്രസിഡൻ്റ് മുജീബുറഹ്മാൻ,എം പി ടി എ ചെയർപേഴ്സൺ നഹ്‌ല ,ഷൈജു മാസ്റ്റർ,രജത ടീച്ചർ,പ്രീതി ടീച്ചർ,സ്കൂൾ ലീഡർ റാനിദ് ,SRG കൺവീനർ സ്മിത ടീച്ചർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍