ലോറിയും ,പിക്കപ്പും കുടുങ്ങി താമരശ്ശേരി ചുരം എട്ടാം വളവിൽ ഭാഗിക ഗതാഗത തടസ്സം
താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി ജോയിൻ്റ് തകരാറിലായി കുടുങ്ങിയ തിനെ തുടർന്നും, എട്ടാം വളവിന് താഴെ പിക്കപ്പ് ബ്രേക്ക് ജാമായി കുടുങ്ങിയതും കാരണം ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.
വൺ വേ ആയിട്ട് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഏഴ് മണിയോടെയാണ് ലോറി കുടുക്കിയത്.മെക്കാനിക്ക് സ്ഥലത്തേക്ക് പുറപ്പെട്ടു, പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ച് വരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍