താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; വിളംബര ഘോഷയാത്ര നടത്തി
താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ വിളംബരമായി താമരശ്ശേരി ടൗണിൽ ഘോഷയാത്ര നടത്തി.
ഘോഷയാത്രയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ, വൈസ് പ്രസിഡണ്ട് സൗദാ ബീവി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ടി അയ്യൂബ് ഖാൻ, അഡ്വ. ജോസഫ് മാത്യു,മഞ്ജിത കെ , മറ്റു ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. കേരളോത്സവത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിലെ വിവിധ വേദികളിൽ ഇന്ന് മുതൽ ഒക്ടോബർ 05 വരെ വിവിധ മത്സരങ്ങൾ നടക്കും.
മത്സരങ്ങളുടെ ക്രമീകരണം :
സെപ്റ്റംബർ 27 :
കായിക മത്സരം & വടംവലി – ജിവിഎച്ച്എസ്എസ് കോരങ്ങാട്
ഷട്ടിൽ – വി.കെ. കോർട്ട്, വാടിക്കൽ, പരപ്പൻപോയിൽ (വൈകിട്ട് 4 മണി)
•സെപ്റ്റംബർ 28 :
വോളിബോൾ – കുന്നുംപുറം വോളി കോർട്ട്
ഒക്ടോബർ 1 & 2 :
ഫുട്ബോൾ – ജിവിഎച്ച്എസ്എസ് കോരങ്ങാട്
ഒക്ടോബർ 5 :9 am:
കലാ മത്സരങ്ങൾ – കോരങ്ങാട് എൽ.പി. സ്കൂൾ"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍