മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

കട്ടിപ്പാറ:കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ  ഹെഡ്മിസ്ട്രസ് ബെസി കെ. യു സ്വാഗതം ആശംസിച്ചു. കൗൺസിലറും മോട്ടിവേഷൻ ആൻഡ് മൈൻഡ് ട്രെയിനറും മെന്റലിസ്റ്റും ഹിപ്നോട്ടിസ്റ്റും ആയ  പോൾ കെ. ജെ ആണ് കുട്ടികൾക്ക്  ക്ലാസെടുത്തു.. കേരളസംസ്ഥാന അധ്യാപക അവാർഡ്, മികച്ച ഗണിതശാസ്ത്ര അധ്യാപകനുള്ള അവാർഡ് ,ആചാര്യ അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ ആക്ടിവിറ്റി ഓറിയൻ്റഡ് ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. തുടർന്ന് കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളായ 2025ലെ സെലക്ട് പ്രൈസ് അവാർഡ് ജേതാവ് ശ്രുതില്‍ മാത്യു ,
ജെ ആർ എഫ് നേടിയ ഷാന ഷെറിൻ എന്നിവരെ സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി പൊന്നാടയണിയിച്ചും മെമൻ്റോ നൽകിയും ആദരിച്ചു. പൂർവ വിദ്യാർത്ഥികളായ ഇവരുടെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു. വിദ്യാർത്ഥി പ്രതിനിധി അലോണ ഡെന്നിസ് ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍