വിദ്യാർത്ഥികളിൽ പുതുജീവിതശൈലിയുമായി എൻഎസ്എസ്-ജീവിതോത്സവം പദ്ധതി

കട്ടിപ്പാറ:വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും ക്രിയാത്മകമായി ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്നുകൊണ്ടുള്ള  "അനുദിനം കരുത്തരാകാം കരുതലേകാം"- 21 ദിന ചലഞ്ചുകൾ- ജീവിതോത്സവം പദ്ധതിക്ക് ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.

ലഹരിക്കെതിരെയും ഡിജിറ്റൽ അഡിക്ഷന് എതിരെയും ജാഗരൂക രാവേണ്ടതിന്റെ ആവശ്യകത ഉയർത്തി കാണിക്കുന്ന  പദ്ധതി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. 

ഇതിനോടനുബന്ധിച്ച് കട്ടിപ്പാറ അങ്ങാടിയിൽഅങ്ങാടിയിൽവെച്ച് ഹയർ സെക്കന്ററി എൻ എസ് എസ്, സ്കൗട്ട്, ഗൈഡ്, നല്ലപാഠം ക്ലബ് വിദ്യാർഥികൾ, പ്രദേശവാസികൾ എന്നിവർ ചേർന്ന് മനുഷ്യ ചങ്ങല സൃഷ്ടിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ സീനിയർ അസിസ്റ്റന്റ് സാബു എബ്രഹാം അധ്യക്ഷ പ്രഭാഷണം നടത്തി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജീവിതോത്സവം പദ്ധതി വിശദീകരണം നടത്തുകയും, പിടിഎ പ്രസിഡന്റ്‌ ബാബു വി എ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ സി എ ഹസ്സൈനാർ, ശ്രീമതി പ്രസീന പി വി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ഗൈഡ് ക്യാപ്റ്റൻ ഹണി പോൾ പരിപാടിക്ക് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.


https://chat.whatsapp.com/I1RIkvGI9Zx8xIfJxTSq9O?mode=ems_copy_t

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍