കോളിക്കലിൽ മുജാഹിദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു

കോളിക്കൽ : പരിശുദ്ധമാണ് കുടുംബം, പവിതമാണ് ബന്ധങ്ങൾ " എന്ന പ്രമേയത്തിൽ കോളിക്കൽ ശാഖാ കെ. എൻ എം കമ്മിറ്റി മുജാഹിദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രമുഖ ഇസ്ലാഹീ പണ്ഡിതനും വാഗ്മിയുമായ നാസിറുദ്ദീൻ റഹ്മാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കോളിക്കൽ സലഫി മസ്ജിദ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു സംഗമം നടന്നത് പ്രസിഡണ്ട് കെ.എം അശ്റഫ് അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക്ക് പ്രബന്ധ രചനാ മത്സരങ്ങളിൽ മികവ് തെളിയിച്ച ജാഫർ കോളിക്കൽ, സെപ്തംബർ 14 ന് മഞ്ചേരിയിൽ നടക്കുന്ന മദ്റസ അധ്യാപ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ അറബിക്ക് കാലിഗ്രാഫിയിൽ രണ്ടാം സ്ഥാനം നേടിയ സുലൈമാൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. താമരശ്ശേരി മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ്, പൂനൂർ മണ്ഡലം പ്രസിഡണ്ട് എം.സി. അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി.
സ്ത്രീകളും കുട്ടികളും ഉൾപടെ ധാരാളം പേർ സംഗമത്തിൽ സംബന്ധിച്ചിരുന്നു. ജനറൽ സെക്രട്ടറി പി.പി.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും ജലീൽ സ്വലാഹി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍