അംബേദ്ക്കർ സാംസ്കാരിക നിലയം, വായനശാല ഓണാഘോഷ പരിപാടികൾ നടത്തി.
കട്ടിപ്പാറ : ചമൽ അംബേദ്ക്കർ സാംസ്കാരിക നിലയം & വായനശാല വിപുലമായി ഓണാഘോഷ പരിപാടികൾ നടത്തി. ഞായർ രാവിലെ 10 - മണിക്ക് അംബേദ്ക്കർ സാംസ്കാരിക നിലയത്തിൽ നിന്ന് ചമൽ അങ്ങാടിയിലേക്ക് മഹാബലിയെ ആനയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി വിളംബര ജാഥ നടത്തി. ഓണസദ്യയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരികളും പങ്കെടുത്തവർക്ക് സമ്മാന വിതരണവും വൈകുന്നേരം ചമൽ അങ്ങാടിയിൽ സൗഹാർദവടംവലി മത്സരവും നടത്തി. കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം മഴവിൽ മനോരമ താരങ്ങളായ അനന്തുവും, അഭിമന്യവും നിർവ്വഹിച്ചു.
അംബേദ്ക്കർ സാംസ്കാരിക നിലയം പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാജൻ. കെ.പി, രതിഷ്. പി.എം, അശോകൻ കാരപറ്റ. ഗോഗുൽ ചമൽ.വിവേക് കൃഷ്ണൻ,ഷീലത, ബിനു. എൻ.കെ, വത്സല എം.എം, രാജേഷ്, മിനി കെ.സി, ഷൈജ, സുരേഷ് കെ.പി, അഭിലാഷ് സി തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍