മുജാഹിദ് സമ്മേളനം ;പ്രഖ്യാപനം നടത്തി

പൂനൂർ : ആത്മീയ ചൂഷണങ്ങൾക്കെതിരെ വിസ്ഡം ഇസ്‌ലാമിക് ഓർനൈസേഷൻ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം സെപ്തംബർ 26 ന് വെള്ളിയാഴ്ച പൂനൂരിൽ നടക്കും.പൂനൂരിൽ നടന്ന പ്രഖ്യാപന സംഗമം വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വി.കെ ഉനൈസ് സ്വലാഹി, ഇ കെ പി അബൂബക്കർ, ഏ.പി അബ്ദുൽ , വി.കെ സുബൈർ, ടി.ടി സലാം, ടി.എം നൗഫൽ, ആദിൽ അമീൻ, ടി.പി നസീബ് സംസാരിച്ചു. സി.പി സാജിദ് സ്വാഗതവും കെ അബ്ദുൽ നാസർ മദനി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍