മാർ ബസേലിയോസ് സ്കൂളിൽ ബസേലിയൻ സ്റ്റാഫ് ദിനാഘോഷം

ഈങ്ങാപ്പുഴ: മാർ ബസേലിയോസ് സ്കൂളിൽ സ്റ്റാഫ് ദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പിള്ളിൽ   ഉദ്ഘാടനം ചെയ്ത ചടങ്ങിന്  സിഇഒ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.

 സ്കൂൾ ലീഡർ കുമാരി കാഷിഫ കെ. ടി. ചടങ്ങിന് സ്വാഗതം ആശംസിച്ചു.PTA എക്സിക്യുട്ടീവ് അംഗം ശ്രീമതി മേഴ്സി ആശംസകൾ അർപ്പിച്ചു. അധ്യാപകരെയും സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും  ഡ്രൈവർമാരെയും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.

നൃത്തവും ഗാനവും മാപ്പിളപ്പാട്ടും ഉൾപ്പെടെയുള്ള കലാപരിപാടികൾ ദിനാഘോഷത്തിന് മാറ്റ് കൂട്ടി.  മാസ്റ്റർ കെവിനും സംഘവും അവതരിപ്പിച്ച വിവിധ സംഗീതോപകരണങ്ങളുടെ പ്രകടനം കുട്ടികളിൽ ആവേശം
നിറച്ചു.  

 അധ്യാപക പ്രതിനിധി . വിഷ്ണു എസ്. നായർ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെ പങ്കെടുത്ത പരിപാടി നന്ദി പ്രസംഗത്തോടെ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍