കാറിന്റെ സണ്‍റൂഫ് തുറന്നു കാഴ്ച കണ്ടു യാത്ര ചെയ്ത കുട്ടിയുടെ തല ഓവര്‍ ഹെഡ് ബാരിയറില്‍ ഇടിച്ചു ഗുരുതര പരിക്ക്

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിച്ചു പരിക്കേറ്റു. ബംഗളൂരുവിലെ വിദ്യാരണ്യപുര റോഡിലാണ് സംഭവം. കുട്ടിയുടെ നില തൃപ്തികരമാണെന്ന് യെലഹങ്ക പൊലിസ് അറിയിച്ചു. ശനിയാഴ്ചയാണ് തല ഇടിച്ചു കുട്ടിക്ക് പരിക്കേറ്റത്.

തിരക്കേറിയ റോഡിലൂടെ ഒരു ചുവന്ന എസ്‌യുവി പോകുമ്പോള്‍ അതില്‍ ഒരു കുട്ടി കാറിന്റെ സണ്‍റൂഫിനു മുകളിലൂടെ തല പുറത്തേക്കിട്ടു നിന്ന് കാഴ്ചകള്‍ കാണുകയും യാത്ര ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഓവര്‍ ഹെഡ് ബാരിയറിനടിയിലൂടെ പെട്ടെന്നാണ് കാര്‍ കടന്നുപോയത്. 

പെട്ടെന്നു തന്നെ ഇത് കുട്ടിയുടെ തലയില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഉള്ളിലേക്ക് കുട്ടി വീഴുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായിരിക്കുകയാണ്. കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു കണ്ട് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേ വലിയ വിമര്‍ഷനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

സുരക്ഷിതമായി സണ്‍റൂഫ് ഉപയോഗിക്കാത്ത സമാന സംഭവങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു. മോട്ടോര്‍ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പു നല്‍കുന്ന വിഷയവുമാണിത്. വാഹനങ്ങളുടെ സണ്‍ റൂഫുകള്‍ അപകടത്തിനു കാരണമായേക്കുമെന്ന്. സണ്‍റൂഫ് നിരോധിക്കണമെന്ന് മുതിര്‍ന്നവരും തല പുറത്തേക്കിട്ട് അപകടകരമായ രീതിയില്‍ യാത്ര  ചെയ്യാറുണ്ടെന്നും വിഡിയോ പങ്കുവച്ച് വിമര്‍ശനമുയര്‍ന്നിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍