കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശിയും യുവതിയും പിടിയിൽ
ലക്കിടിയിൽ പുലർച്ചെ സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സർക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസർമാരായ പി കൃഷ്ണൻകുട്ടി, കെ എം അബ്ദുൽ ലത്തീഫ്, എ എസ് അനീഷ്, പി ആർ വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വികെ. വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍