മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടം, നാട്ടുകാർ തടഞ്ഞുവെച്ചു; എക്‌സൈസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്: മദ്യപിച്ച് ഔദ്യോഗികവാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ എക്‌സൈസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഫറോക്ക് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍ കെ.ജെ. എഡിസ(55)നെയാണ് കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് ചേവായൂരില്‍ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. അപകടകരമാംവിധം വാഹനം ഓടിച്ച് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ചതായി സംശയമുള്ളതിനെ തുടര്‍ന്ന് നാട്ടുകാര്‍ എഡിസണെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു.

ഡ്രൈവറെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചതായി ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് എഡിസണിന്റെപേരില്‍ മെഡിക്കല്‍ കോളേജ് പോലീസ്‌ േകസെടുത്തത്. ദേവഗിരി കോളേജില്‍ നടക്കുന്ന എക്‌സൈസ് ജില്ലാ കലാകായികമേളയില്‍ പങ്കെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് അപകടം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍