പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ സമൂഹം രംഗത്തു വരണം: മുജാഹിദ് സമ്മേളനം

 
പൂനൂർ  :  വിശ്വാസത്തെ മറയാക്കി സമൂഹത്തിൻ്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിനെതിരെ സമൂഹം രംഗത്തു വരണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പൂനൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു.

മതത്തിൻ്റെ ശരിയായ സന്ദേശം സമൂഹത്തിന് കൈമാറാതെ ചൂഷണത്തിൻ്റെ വഴി തേടുന്ന പൗരോഹിത്യ സമൂഹത്തെ തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജനാധിപത്യവും, മതനിരപേക്ഷമൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വംശീയതയും വർഗീയ ചിന്തകളും പ്രചരിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിതസഭ നിർവ്വാഹക സമിതിയംഗം മൗലവി ശിഹാബ് എടക്കര  ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഫൈസൽ മൗലവി പുതുപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. സി.പി അബ്ദുല്ല, കെ.ജമാൽ മദനി,ടി.ടി അബ്ദുസലാം, പി.എം ഷരീഫ്, ബിസ്മി ഇമ്പിച്ചി മുഹമ്മദ് സംബന്ധിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി സി.പി സാജിദ് സ്വാഗതവും ജോ:സെക്രട്ടറി കെ അബ്ദുൽ നാസർ മദനി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍