ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം.
താമരശ്ശേരി : ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ചമൽ കാരപ്പറ്റ മാളശേരി ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി. .
ക്ഷേത്രത്തിൽ വിശേഷൽ ഗണപതി ഹോമം,കലശം, കലശ പൂജ, ദേവി മഹത്മ്യ പാരായണം. ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു.
നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം നടന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര മേൽശാന്തി ജയദേവൻ തിരുമേനി ഭദ്രദീപം തെളിയിച്ചു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് സ്വാമിക്കുട്ടി എൻ.കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പ്രസിഡണ്ട് ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു.
ക്ഷേത്ര സെക്രട്ടറി വിജയകുമാർ പി.എസ്, പ്രവർത്തകസമിതി പ്രസിഡണ്ട് ദിനേശൻ പി.കെ, യുവജനസമിതി പ്രസിഡന്റ് ശ്രീരാജ് കയമാക്കിൽ, മാതൃസമിതി പ്രസിഡന്റ് ഗീത രവീന്ദ്രൻ, നവരാത്രി ആഘോഷകമ്മറ്റി പ്രസിഡന്റ് രമേശ് പി.എം എന്നിവർ സംസാരിച്ചു.
മഴവിൽ മനോരമ ഒരുചിരി ഇരുചിരി ബംബർ ചിരി റിയാലിറ്റി ഷോയിൽ പങ്കെടുത്ത ആൻമിയ ശ്രീജിത്ത്, ആൻശിഖ ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ശ്രീലക്ഷ്മി നടുക്കുന്ന് ഒരുക്കിയ കലാപരിപാടികളും നടന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ ശ്രീദേവി കേളന്മൂല, ശ്രീപ്രിയ പ്ലാത്തോട്ടം, ശ്രീപാർവ്വതി അംബേദ്കർ, ശ്രീദുർഗ്ഗ എട്ടേക്ര, ശ്രീഭദ്ര ചുണ്ടൻകുഴി, ശ്രീരുദ്ര വെണ്ടേക്കുംചാൽ എന്നീ ദേശങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍