രാത്രിയിൽ റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം ഒഴുക്കി; തടഞ്ഞ നാട്ടുകാരെ ആക്രമിച്ചു കടന്നു കളഞ്ഞു.


താമരശ്ശേരി : സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപത്ത് രാത്രിയിൽ റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം ഒഴുകുന്നതിനിടെ തടഞ്ഞ നാട്ടുകാരെ ആക്രമിച്ചു കടന്നു കളഞ്ഞു.

പ്രദേശത്ത് സ്ഥിരം മാലിന്യം ടാങ്കറിലെത്തിച്ച് ഒഴുക്കിയതോടെ നാട്ടുകാർ കാവൽ നിൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഓടയിൽ മാലിന്യം ഒഴുക്കുന്നത്  ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വാഹനം തടയാൻ എത്തിയതോടെ നാട്ടുകാരെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു.
ആറുമാസത്തിലേറെയായി കോരങ്ങാട് പ്രദേശത്ത് മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു.

പോലീസിൽ പരാതി നൽകിയെങ്കിലും നടപടികളും ഉണ്ടായിട്ടില്ല നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലാണ്  സ്ഥിരമായി മാലിന്യം തള്ളുന്നത്. സംഭവവുമായി ബന്ധപ്പെട്ട്
വാഹനത്തിൻറെ നമ്പർ സഹിതം പോലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  ഡിവൈഎഫ്ഐ. യൂത്ത് ലീഗ് ആവശ്യപ്പെട്ടു.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍