നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി രണ്ടു തട്ടുകടകൾ തകർന്നു.
മൈസൂരിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.
ഏതു സമയത്തും വാഹനങ്ങളും, ആൾകൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടം, കടകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ടു തട്ടുകടകളാണ് പൂർണമായും തകർന്നത്, അടിവാരം സ്വദേശികളായ കാദർ, ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകർന്നത്, മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ കാദർ ടി ന്യൂസിനോട് പറഞ്ഞു. പുലർച്ചെ ഒന്നര മണിയോടെയായിരുന്നു അപകടം. ഗതാഗത തടസ്സമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍