ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിൽ  ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2025 - 2026 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തിയ ഫണ്ടുപയോഗിച്ചാണ്  സമുച്ചയം നിർമ്മിച്ചത്.
കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം  അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം നിർ വ്വഹിച്ചു.ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുമ രാജേഷ് അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡൻ്റ് ഫസൽ എ എം സ്വാഗതം പറഞ്ഞു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ,SMC ചെയർമാൻ ഇസ്ഹാഖ് ചാലക്കര എന്നിവർ സംസാരിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ്
മുജീബ്റഹുമാൻ,
 എം പി ടി എ പ്രസിഡന്റ്  നഹ്‌ല മെഹ്റിൻ,സി പി അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് 
സൈനബ ടീച്ചർ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍