വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു
കോളിക്കൽ :കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കോളിക്കൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ആര്യം കുളം ബ്രീസ് ലാൻ്റ് ഓഡിറ്റോറിയത്തിൽ വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും, സാമൂഹ്യ തിന്മകൾക്കുമെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.
സമൂഹത്തിൻ്റെ ഭദ്രതയും ഐക്യവും കാത്തു സൂക്ഷിക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. വിസ്ഡം മണ്ഡലം സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വി.കെ ഉനൈസ് സ്വലാഹി,വിസ്ഡം യൂത്ത് മണ്ഡലം ജോ:സെക്രട്ടറി പി.പി ജംഷീർ , വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി കെ നിഹാൽ റഹ്മാൻ വിഷയങ്ങൾ അവതരിപ്പിച്ചു. വി.പി മുഹമ്മദലി, വി.സി നൗഫൽ ഒ.വി ഷമീം, ഹാമി ഫർഹാദ്, ഫാരിസുൽ ഇസ്‌ലാം സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍