പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍സ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ആക്ഷന്‍ റിസര്‍ച്ച് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 391/2022) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് സെപ്തംബര്‍ 24ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ എഡ്യൂക്കേഷണല്‍ ടെക്നോളജി ആന്‍ഡ് മെറ്റീരിയല്‍ ഡെവലപ്മെന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 367/2022) തസ്തികയിലേക്ക് സെപ്തംബര്‍ 25ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍