വഴിവിളക്കുകൾ കത്തുന്നില്ല:,കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കുന്നത് പതിവാകുന്നു.
താമരശ്ശേരി :പൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമായതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ.
സംസ്ഥാനപാതയിൽ കോരങ്ങാട് ഹൈസ്കൂളിന് സമീപത്തെ ഓടയിലാണ് സ്ഥിരമായി ടാങ്കർ ലോറിയിൽ എത്തിച്ചു കക്കൂസ് മാലിന്യം തള്ളുന്നത്.. ഇവിടങ്ങളിൽ വെളിച്ചമില്ലാത്തത് മാലിന്യം തള്ളുന്നവർക്ക് ഗുണമാകുന്നു.
മാഫിയാ സംഘങ്ങൾ സജീവം
കക്കൂസ് മാലിന്യം ശേഖരിച്ച് തള്ളുന്നതിന് പിന്നിൽ ഒരു മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ സംഘത്തെ ചോദ്യം ചെയ്യാൻ പോലും നാട്ടുകാർ ഭയപ്പെടുന്നു. മാലിന്യം തള്ളാൻ വരുന്നവർക്ക് ഗുണ്ടാസംഘങ്ങളുടെ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഗുരുതരമായ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ
സ്ഥിരമായി മാലിന്യം തള്ളിയിട്ടും പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല.
കുറ്റവാളികളെ പിടികൂടിയാൽ പോലും എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
നാട്ടുകാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍