കുരുമുളകിന് വ്യാപക നാശം, പ്രതിസന്ധിയില്‍ കര്‍ഷകര്‍

കട്ടിപ്പാറ:കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. വിളവെടുക്കാറായ കുരുമുളക് വള്ളികളാണു കരിഞ്ഞുണങ്ങുന്നത്. ഇതോടെ കട്ടിപ്പാറ  പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിലായി. 

കട്ടിപ്പാറ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ആറ്റുസ്ഥലത്ത് താമസിക്കുന്ന  ഒരുവിൻകുണ്ടിൽ  ഹുസൈൻ്റെ
25 സെൻറ് കൃഷിയിടത്തിലെ കുരുമുളക് വള്ളികൾ പൂർണ്ണമായും നശിച്ച നിലയിലാണ്.

ഈ രോഗംമൂലം മഴക്കാലത്തും വ്യാപകമായി കുരുമുളക് വള്ളികൾ നശിച്ചിരുന്നു. 
കുരുമുളക് വള്ളികളുടെ ഇലകൾക്ക് കറുത്തനിറം ഉണ്ടായ ശേഷം ഇലയും കുരുമുളകും കൊഴിഞ്ഞു വീഴുകയും, പിന്നീട് തണ്ടുകൾ ഉണങ്ങി വള്ളികൾ പൂർണമായും നശിക്കുകയുമാണു ചെയ്യുന്നത്. പൂർണ്ണമായും കൃഷി നശിച്ചതോടെ കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍