ഓണാഘോഷം ; ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്

ഓണാഘോഷം അതിരുവിട്ടു. ബെംഗളുരുവിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്. രണ്ടുപേര്‍ക്കു പരുക്കേറ്റു. സംഭവത്തില്‍ 5 പേര്‍ അറസ്റ്റിലായി 

സോളദേവനഹള്ളിയിലെ ആചാര്യ കോളേജ് ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഓണത്തല്ലാണു കത്തിക്കുത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം കോളേജില്‍ മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആഘോഷമുണ്ടായിരുന്നു. ഇതിനിടയ്ക്ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും നേരത്തെ ഇവിടെ പഠിച്ചിരുന്നവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നു കോളേജിനു പുറത്തുള്ള സ്വകാര്യ പി.ജി. ഹോസ്റ്റലില്‍ അര്‍ധരാത്രിയെത്തിയ സംഘം വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു വിദ്യാര്‍ഥികളെ ആക്രമിച്ചു. ആദിത്യയെന്ന വിദ്യാര്‍ഥിക്കു വയറ്റില്‍ കുത്തേറ്റു. 

സാബിത്തെന്ന മറ്റൊരു വിദ്യാര്‍ഥിക്കു തലയിലും മുറിവുണ്ടായി. ആഘോഷത്തിനിടെ പെണ്‍കുട്ടികളോടു സംസാരിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന. അക്രമി സംഘത്തില്‍ പ്രദേശവാസികളും ഉണ്ടായിരുന്നുവെന്നാണു വിദ്യാര്‍ഥികളുടെ മൊഴി. സോളദേവനഹള്ളി പൊലീസ് 5 പേരെ അറസ്റ്റ് ചെയ്തു. കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ആദി,കെവിന്‍, തുടങ്ങി 5പേരാണ് പിടിയിലായത്. വധശ്രമമടക്കുള്ള ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍