ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചെന്ന് സ്ത്രീയുടെ ഫോൺ കോൾ; പരിശോധന, അറസ്റ്റ്..
കോഴിക്കോട് ∙ കോഴിക്കോട് - തിരുവമ്പാടി റൂട്ടിൽ ഓടുന്ന ചൈത്രം എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടി. ബസ് ഡ്രൈവർ ഷമിൽ ലാൽ എന്നയാളാണ് പിടിയിലായത്. 2 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കഞ്ചാവ് ഉപയോഗിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് കാരന്തൂരിൽ ബസ് ഇറങ്ങിയ ഒരു സ്ത്രീ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതിനെ തുടർന്ന് കുന്നമംഗലത്ത് വച്ച് പരിശോധന നടത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍