താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു


പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവിൽ വെച്ചാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു.

പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു.

കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ചുരത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

വയനാട്ടിലേക്ക് വരുന്ന ടവേര വാഹനമാണ് കത്തിനശിച്ചത്. തീ പൂർണമായി അണച്ചതിനുശേഷം മാത്രമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍