കട്ടിപ്പാറ നെഹ്‌റു മെമ്മോറിയൽ ലൈബ്രറി കെട്ടിടം നാളെ നാടിന് സമർപ്പിക്കും
കട്ടിപ്പാറ:കട്ടിപ്പാറ നെഹ്‌റു മെമ്മോറിയൽ ലൈബ്രറി ക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഒക്ടോബർ 31 നാടിന് സമർപ്പിക്കും. 1973-ൽ പ്രവർത്തനമാരംഭിച്ച ലൈബ്രറി അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷന് അനുവദിച്ച 45 ലക്ഷം വകയിരുത്തി നിർമ്മിച്ച പുതിയ കെട്ടിടം കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ജീവനക്കാരുംപരിപാടിയിൽ പങ്കെടുക്കും.വിപുലമായ പുസ്തക ശേഖരത്തോടൊപ്പം,കരിയർഗൈഡൻസ് ക്ലാസ്സ്,വിവിധതരം ക്യാമ്പുകൾ,സെമിനാറുകൾ ,മത്സരപരീക്ഷ പരിശീലം എന്നിവ നടത്താനാവശ്യമായ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍