എറണാകുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ച് പേരെ കാണാതായി
എറണാകുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ചെല്ലാനം ഹാര്‍ബറില്‍ നിന്ന് പോയ വെള്ളമാണ് കാണാതായത്.
എറണാകുളം കണ്ടക്കടവ് സ്വദേശികളായ ഷെബിന്‍, പ്രാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരെയാണ് കാണാതായത്. ആലപ്പുഴ സ്വദേശി പയസ് മനോജിന്റെ ഇമ്മാനുവല്‍ വള്ളമാണ് കാണാതായത്. കടലില്‍ ശക്തമായ കാറ്റും കോളും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാവിലെ മറിഞ്ഞ രണ്ട് വള്ളങ്ങള്‍ ഇന്ന് രക്ഷപ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍