താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഡോക്റ്റർ വെട്ടേറ്റ സഹചര്യത്തിൽ ആരോഗ്യ മന്തി രാജിവെക്കണം: കോൺഗ്രസ്സ്
താമരശ്ശേരി:താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഡോക്റ്റർക്ക് വെട്ടേറ്റ സംഭവത്തിൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും സംഭവത്തിനിടയാക്കിയ സഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.എം.സി.നാസിമുദ്ദീൻ, നവാസ് ഈർപ്പോണ.ഒ.എം.ശ്രീനിവാസൻ ,സലാം മണക്കടവൻ, ജ്യോതി ഗംഗാധരൻ,, ബാലകൃഷ്ണൻ പല്ലങ്ങോട്, കെ.സരസ്വതി, ' സത്താർ പള്ളിപ്പുറം, പി.കെ.ഗംഗാധരൻ,ബാബു അബ്രഹാം, ഖദീജ സത്താർ, ചിന്നമ്മ ജോർജ് വി സി.അരവിന്ദൻ കെ.കെ.എം ഹനീഫ തുടങ്ങിയവർ സംസാരിച്ചു
