ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതകൾ അധ്യക്ഷരാകും; സംവരണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണമായി. ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം ലഭിക്കുക.

ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ സംവരണം ഇങ്ങനെ

സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ മൂന്ന് ഇടത്ത് വനിതകൾക്കാണ് അധ്യക്ഷസ്ഥാനം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലാണ് വനിതകൾ അധ്യക്ഷരാകുക.

87 മുനിസിപ്പാലിറ്റികൾ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർ​ഗ വിഭാ​ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.

152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ 67 എണ്ണം വനിതകള്‍ക്കും എട്ട് എണ്ണം പട്ടികജാതി വനിതകള്‍ക്കും ഏഴ് എണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ട് എണ്ണം പട്ടികവര്‍ഗ വനിതകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.

941 ഗ്രാമപഞ്ചായത്തുകളിലെ 417 ഇടങ്ങളില്‍ പ്രസിഡന്‍റ് സ്ഥാനം വനിതകള്‍ക്കാണ്. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കും എട്ട് എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും എട്ട് എണ്ണം പട്ടികവര്‍ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍