താമരശ്ശേരി ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ മിന്നും വിജയം നേടി ഓവറോൾ പട്ടം കരസ്ഥമാക്കി IUMLPS കന്നൂട്ടിപ്പാറ..
കൊടഞ്ചേരി:സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന താമരശ്ശേരി ഉപ ജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ മിന്നും വിജയം നേടി ഓവറോൾ പട്ടം കരസ്ഥമാക്കി IUMLPS കന്നൂട്ടിപ്പാറ..
കലാ മേളയുടെ ജനറൽ വിഭാഗത്തിൽ വിജയ കുതിപ്പ് സമ്മാനിച്ചുമാണ് സ്കൂളിന്റെ പ്രൗഢി ഉയർത്തിയത്..
അറബിക് മേളയിലെ സുവർണ്ണ നേട്ടത്തിൽ അലിഫ് അറബിക് കൺവീനർ കെസി ശിഹാബ്, കെ കെ ഷാഹിന ടീച്ചർ, ജനറൽ കൺവീനർ ദിൻഷ ദിനേശ്, മറ്റ് അധ്യാപകരെയും സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി ,പിടിഎ, പ്രസിഡന്റ് ഷംനാസ് പൊയിൽ,എം പി ടി എ,പ്രസിഡന്റ് സജ്‌ന നിസാർ,SSG ചെയർമാൻ അലക്സ് മാത്യു, എന്നിവർ അഭിനന്ദിച്ചു...
പ്രധാന അധ്യാപിക
കെ പി ജസീനയുടെ നേതൃത്വത്തിൽ താമരശ്ശേരി എ ഇ ഒ പൗളി മാത്യുവിൽ നിന്നും ഓവറോൾ കന്നി കിരീടം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി...കുറഞ്ഞ വർഷം കൊണ്ട് സബ് ജില്ലയിൽ തന്നെ എല്ലാം മേഖലയിലും മിന്നി തിളങ്ങുന്ന സ്കൂളിനെ AEO അഭിനന്ദിച്ചു.... ചൊവ്വാഴ്ച നടക്കുന്ന വിജയാഹ്ലാദ റാലി സർവ്വരേയും അണിനിരത്തി വിജയിപ്പിക്കാൻ തീരുമാനിച്ചു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍