കട്ടിപ്പാറ പഞ്ചായത്തിൽ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ്.ഏറ്റവും കൂടുതൽ ഭൂരിപക്ഷം അഖിൽ എൻ (684) ഏറ്റവും കുറവ് കെ.ടി മുഹമ്മദലി (03)
കട്ടിപ്പാറ :വാർഡ് വിഭജനത്തെ തുടർന്ന് 15 ൽ നിന്ന് 17 വാർഡുകളായി മാറിയ കട്ടിപ്പാറ പഞ്ചായത്തിൽ യുഡിഎഫ് ഭരണം വീണ്ടും.
പുതിയതായി രൂപീകരിച്ച രണ്ട് വാർഡുകളിൽ ചമൽ സൗത്ത് വാർഡ് എൽഡിഎഫും ആര്യംകുളം വാർഡ് യുഡിഎഫും വിജയിച്ചു.
ഏറ്റവും വലിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഖിൽ എൻ (684)(എൽഡിഎഫ് ) പുല്ലാഞ്ഞിമേട് വാർഡിൽ നിന്ന് വിജയിച്ചു. ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം കെ.ടി മുഹമ്മദലി (03) (എൽഡിഎഫ് ) വടക്കുമുറി വാർഡിലും വിജയിച്ചു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി അഞ്ചാം തവണയും ഷാഹിം ഹാജി (യുഡിഎഫ്) ചെമ്പ്രക്കുണ്ട വാർഡിൽ നിന്ന് വിജയിച്ചു
മുൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് (യുഡിഎഫ്) താഴ്‌വാരം വാർഡിൽ വിജയിച്ചു.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ബ്ലോക്ക് മെമ്പറുമായിരുന്ന നിതീഷ് കല്ലുള്ളതോട് (എൽഡിഎഫ്) കല്ലുള്ളതോട് വാർഡിൽ നിന്ന് വിജയിച്ചു.
മുൻ പഞ്ചായത്ത് അംഗങ്ങളായിരുന്ന നസീമ അസീസ് (വെട്ടിഒഴിഞ്ഞതോട്ടം), പി.സി തോമസ് (എൽഡിഎഫ്) പയോണ വാർഡുകളിൽ നിന്നും വിജയിച്ചു
മുൻപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് (യുഡിഎഫ്) വടക്കുമുറി വാർഡിൽ പരാജയപ്പെട്ടു.
ചമൽ നോർത്ത് വാർഡിൽ മുൻ പഞ്ചായത്ത് അംഗം വത്സമ്മ അനിൽ പരാജയപ്പെട്ടു. ചുണ്ടൻകുഴി വാർഡിൽ മുൻ പഞ്ചായത്ത് അംഗം രിഫായത്ത് (യുഡിഎഫ്) പരാജയപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍