മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് 'ഖാൻ ഖാഹ്' തുറന്നു അഹ്‌മദ്‌ ദേവർകോവിൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു



,
പൂനൂർ : മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് 'ഖാൻ ഖാഹ്' തുറന്നു. എസ് വൈ എസ് കേരള ജനറൽ സെക്രട്ടറിയും ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ റെക്ടറുമായ ഡോ മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരിയുടെ അധ്യക്ഷതയിൽ മുൻ മന്ത്രി അഹ്‌മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. 2026 ജനുവരി 21,22, 23,24 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്. ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഇലാ ദർബാർ, ഖിദ്മ അക്കാദമിക് കോൺഫറൻസ്,അജ്മീർ റിഹ് ല, ഗ്ലോബൽ അജ്മീർ മൗലിദ്, സൗഹൃദ സംഗമം, മഹല്ല് ശൗഖ, മജ്ലിസുൽ വഅള്,മിസ്‌കുൽ ഖിതാo തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ പ്രചാരണാർത്ഥo സംഘടിപ്പിക്കുന്നുണ്ട്. സൂഫിയാക്കളുടെയും ദർവേഷുകളുടെയും കേന്ദ്രമായിരുന്ന ഖാൻ ഖാഹ്കളെ അനുസ്മരിച്ചാണ് ഖ്വാജാ മുഈനുദ്ധീൻ ചിഷ്തിയുടെ നാമഥേയത്തിൽ സ്വാഗതസംഘം ഓഫീസ് ഒരുക്കിയത്.

ചടങ്ങിൽ പി കെ അബ്ദുന്നാസർ സഖാഫി പൂനൂർ, മുഹ്‌യുദ്ധീൻ സഖാഫി തളീക്കര,സ്വാദിഖ് സഖാഫി മടത്തുംപൊയിൽ, മുഹ്‌യുദ്ധീൻ സഖാഫി കാവനൂർ, സി കെ അസീസ് ഹാജി, അൻവർ സഖാഫി വി ഒ ടി, ജബ്ബാർ ഹാജി മടത്തുംപൊയിൽ, അബൂസ്വാലിഹ് സഖാഫി,നൗഫൽ ഹസ്സൻ നൂറാനി എന്നിവർ സംസാരിച്ചു. മുഹമ്മദ് സഖാഫി കട്ടിപ്പാറ, ആസഫ് നൂറാനി, ലത്തീഫ് തെക്കേമണ്ണിൽ, എ പി മുഹമ്മദ് ഹാജി എസ്‌റ്റേറ്റുമുക്ക്,ഷാദിൽ നൂറാനി ചെറുവാടി സംബന്ധിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍