ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.
ചമൽ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാരായ കെ.
സി. ലെനിൻ, ശ്രീജില ശ്രീജിത്ത്, സൗമ്യ പ്രജീഷ് എന്നിവർക്ക് ചമൽ ഗവൺമെന്റ് എൽ പി സ്കൂളിൽ സ്വീകരണം നൽകി. കെ.എം.സി.ടി. ഐ.ഇ.ടി.എം മുക്കം എൻ.എസ്.എസ് യൂണിറ്റ് ചമൽ ജി.എൽ.പി സ്കൂൾ കേന്ദ്രീകരിച്ച് ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സി.ലെനിൻ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ വച്ച് ക്യാമ്പ് അംഗം മുഹമ്മദ് അഹ്സാൻ അധ്യാപകർക്ക് എ.ഐ. പരിശീലനം നൽകി. ക്യാമ്പ് 29ന് സമാപിക്കും.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിസ്റ്റർ അതുൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ശ്രീജില ശ്രീജിത്ത്, ശ്രീമതി സൗമ്യ പ്രജീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, ഐ.ഇ.ടി.എം അസിസ്റ്റന്റ് പ്രൊഫസർ ജിംഷാദ്, സ്കൂൾ പിടിഎ പ്രസിഡണ്ട് ഷമീർ ബാബു.എം, എം.പി.ടി.എ. ചെയർപേഴ്സൺ വിനിഷ രതീഷ്, സ്കൂൾ പി.ആർ.ഒ ശ്രീജ.എം. നായർ, അഹമ്മദ് നാസിൽ, ദിൽഷ ടി.പി, ഫെമിന ഫൈസൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍