കോടഞ്ചേരിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിക്ക് നേരെ പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്‌ പൊള്ളിച്ചു


കോഴിക്കോട്: കോടഞ്ചേരിയില്‍ എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്‌ പൊള്ളിച്ചു. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് ഗർഭിണിയായ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. യുവതിയുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.

മയക്കുമരുന്നിനും മദ്യത്തിനും അടിമയായ പ്രതിയെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ വിട്ടയച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഇയാള്‍ വീട്ടിലെത്തി ഗർഭിണിയായ പങ്കാളിയെ ക്രൂരമായി ഉപദ്രവിച്ചത്.

പൊള്ളലേറ്റ യുവതിയെ താമരശ്ശേരി താലൂക്ക്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍