കുഴല്‍ കിണര്‍ പൈപ്പില്‍ ഗ്രീസ് പുരട്ടി; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

മുക്കം:കുഴല്‍ കിണർ കുഴിച്ചതുമായി ബന്ധപ്പെട്ട് ബാക്കി പണം നല്‍കാനുണ്ടെന്ന പേരില്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് തേച്ച് കുടിവെള്ളം മലിനമാക്കിയ സംഭവത്തില്‍ തൊഴിലാളികളെയും വാഹനവുംകസ്റ്റഡിയിലെടുത്ത്പൊലിസ്
കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്ബിലാണ് അവിശ്വസനീയമായ ഈ ക്രൂരത നടന്നത്.
പൈപ്പിന്റെ വിലയെച്ചൊല്ലിയുള്ള തർക്കം
ചാലക്കല്‍ വീട്ടില്‍ ബിയാസിന്റെ വീട്ടിലാണ് കെ.എം. ബോർവെല്‍ ഏജൻസി കിണർ കുഴിക്കാൻ വന്നത്. ഒരു ഫൂട്ടിന് 100 രൂപ നിരക്കില്‍ 190 ഫൂട്ടിന് 19,000 രൂപ ബിയാസ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് കൂടുതല്‍ പൈപ്പ് ഇറക്കണം എന്ന് ജോലിക്കാർ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. നാട്ടില്‍ 3300 രൂപയ്ക്ക് ലഭിക്കുന്ന പൈപ്പിന് ഏജൻസി 9000 രൂപ ആവശ്യപ്പെട്ടതായി ബിയാസ് പരാതിയില്‍ പറയുന്നു. തർക്കത്തിനൊടുവില്‍ രണ്ട് പൈപ്പുകള്‍ക്ക് 8000 രൂപ നല്‍കി. എങ്കിലും ബാക്കി തുകയായ 2000 രൂപയെ ചൊല്ലി
ബിയാസ് പുറത്തുപോയ സമയം നോക്കി ഇതര സംസ്ഥാന തൊഴിലാളികള്‍ ചേർന്ന് കിണറിന്റെ പൈപ്പില്‍ ഗ്രീസ് പുരട്ടിയെന്നാണ് പരാതി. അടുത്ത ദിവസം വെള്ളത്തിന്റെ അളവ് പരിശോധിക്കാനായി ബിയാസ് ചെന്നപ്പോഴാണ് ഈ ക്രൂരത കണ്ടത്.
ബിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലിസ് സ്ഥലത്തെത്തി വസ്തുതകള്‍ ബോധ്യപ്പെടുകയും കെ.എം. ബോർവെല്‍ ഏജൻസിയുടെ വാഹനവും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍