ശതപൂർണിമ 2K26നൂറാം വാർഷിക ആഘോഷം ലോഗോ പ്രകാശനം
താമരശ്ശേരി:തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂൾ നൂറാം വാർഷികം ആഘോഷിക്കുന്നു.ശതപൂർണിമ 2K26 എന്ന പേരിലുള്ള ആഘോഷത്തിൻ്റെ ലോഗോ പ്രകാശനം ഡോ.എം കെ മുനീർ MLA നിർവ്വഹിച്ചു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എം കെ അബ്ദുൽ റഷീദ്,പി ടി എ പ്രസിഡൻ്റ് എ എം ഫസൽ ,പി ടി എ വൈസ് പ്രസിഡൻ്റ് മുജിബുറഹ്മാൻ,ജാബിർ കെ ടി,ഷൈജു മാസ്റ്റർ ,എൻ മഹമൂദ് എന്നിവർ പങ്കെടുത്തു.
