താമരശ്ശേരിയിൽ ജനവാസ മേഖലയിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.


താമരശ്ശേരി: താമരശ്ശേരിയിൽ  ജനവാസ മേഖലയിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം താമരശ്ശേരി പഴയ സ്റ്റാൻ്റ് - വെഴുപ്പൂർ റോഡിൽ വെഴുപ്പുർ ഭാഗത്ത് വീടുകൾക്ക് മുൻവശത്തായി വയലിലാണ് ശുചി മുറി മാലിന്യം തള്ളിയത്.

സമീപ പ്രദേശത്തു നിന്നു തന്നെയാണ് മാലിന്യം എത്തിച്ചത് എന്നാണ് സംശയം. ടാങ്കർ ലോറി സഞ്ചരിച്ച വഴിയിൽ റോഡിലൂടെ മാലിന്യം ഒഴുകിയതിൻ്റെ പാടുകളുണ്ട്.

കഴിഞ്ഞദിവസം അമ്പായത്തോട് ബാറിന് സമീപം തള്ളിയ മാലിന്യം ഗ്രാമപഞ്ചായത്ത് മെമ്പർമാർ ഇടപെട്ട് നീക്കം ചെയ്യാനുള്ള ജോലികൾ ആരംഭിച്ചു .